ഭക്ഷണം പാഴാക്കുന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ് ഭക്ഷണം കിട്ടാതെ ആളുകള്‍ മരിച്ചുവീഴുന്ന ഈ ലോകത്ത്. പലപ്പോഴും ഭക്ഷണത്തിന്റെ പേരില്‍ രണ്ട് വിവാഹ സംഘങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളും പതിവാണ്. പപ്പടത്തിനടി, സാലടിനടി അങ്ങനെ. ഒരു വിവാഹ സല്‍ക്കാരത്തിന്റെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിൽ ഒരു യുവതി വിവാഹ സത്ക്കാരത്തിനിടെ ഒരു കോഴിക്കാലെടുത്ത് തന്റെ ബാഗിൽ ഒളിപ്പിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്.
ഐജാസ് കൗസർ എന്ന എക്സ് ഉപയോക്താവാണ് എക്സില്‍ വീഡിയോ പങ്കുവച്ചത്. 67,300-ലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. ഒരു ഉപയോക്താവ് എഴുതി, “ഞാൻ ഒടുവിൽ കണ്ടെത്തി പേഴ്സ് അത് മേക്കപ്പിന് മാത്രമല്ല, ‘എമർജൻസി ഫുഡ്’ കൂടിയാണെന്ന്. ബാഗ് ശരിയായി ഉപയോഗിച്ചു എന്നാണ് മറ്റൊരാളുടെ പ്രതികരണം. “എന്തും എങ്ങനെ ഉപയോഗിക്കണമെന്ന് സ്ത്രീകളിൽ നിന്ന് പഠിക്കണം എന്ന് മറ്റൊരു കമന്റ്. ഇങ്ങനെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. ആ സ്ത്രീ ഭക്ഷണം കഴിച്ചു തീർന്നിട്ടുണ്ടാകില്ലെന്നും പാഴാക്കുന്നതിനുപകരം അത് വീട്ടിലേക്ക് കൊണ്ടുപോയി കഴിക്കാൻ വേണ്ടിയാണെന്നും ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

