ആലപ്പുഴയില്‍ കളിച്ചകൊണ്ടിരുന്ന കുട്ടിയെ കാണാതായി. പിന്നാലെ വീട്ടുമുറ്റത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല മായിത്തറ മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്തിൻ്റെയും പ്രീതയുടെയും മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ നിന്നും മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.
കളിച്ചുകൊണ്ടിരിക്കെ കാണാതായ കുട്ടിയെ വീട്ടുമുറ്റത്തെ കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി

