Site iconSite icon Janayugom Online

ബാലകലാസാഹിതി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തിൽ ബാലകലാസാഹിതി ദുബായ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. യു എ ഇ തലത്തിൽ ബാലകലാസാഹിതി അംഗങ്ങൾക്കായി ഓൺലൈനിൽ സംഘടിപ്പിച്ച മത്സരത്തിൽ വിവിധ എമിരേറ്റുകളിൽ നിന്നായി 25 ൽ പരം കുട്ടികൾ പങ്കെടുത്തു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ അഞ്ജൂം ഹസ്സൻ കുട്ടികളുമായി സംവദിച്ചു. ആദിയ പ്രമോദ് അതിഥിയെ പരിചയപ്പെടുത്തി. ആഗ്നേയ് കൃഷ്ണ, ജുവാൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

പ്ലാസ്റ്റിക് മലിനീകരണത്തിന് അന്ത്യം കുറിക്കണം, അറുതി വരുത്തണം, തടയണം’ എന്ന ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം കുട്ടികളിൽ എത്തിക്കാനും പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് വരുത്തുന്ന ദോഷങ്ങളെക്കുറിച്ചും അത് കുറയ്ക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം നൽകുവാനും മത്സരം സഹായിച്ചുവെന്നു സംഘാടകർ പറഞ്ഞു. ബാലകലാസാഹിതി ദുബായ് യൂണിറ്റ് കൺവീനർ റോയ് നെല്ലിക്കോട്, ജോയിൻ്റ് കൺവീനർ കവിത മനോജ് എന്നിവർ നേതൃത്വം നല്കി.

Exit mobile version