റോഡരികിൽ നിന്ന് ക്രിസ്മസ് സന്ദേശം നൽകിയ പാസ്റ്ററെ ആർഎസ്എസ് നേതാവ് ഭീഷണിപ്പെടുത്തി മടക്കി അയച്ചു. ഇന്ന് രാത്രി മുതുകുളം വെട്ടത്തു മുക്കിൽ പെന്തക്കോസ്ത് പാസ്റ്റർമാർ ക്രിസ്തുമസ് പ്രഭാഷണം നടത്തിയ ആളിനെ ആർഎസ്എസ് കാർത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷ് ഭീഷണിപെടുത്തുകയായിരുന്നു. കാരിച്ചാൽ ആശാരുപറമ്പിൽ നെൽസൺ എ ലോറൻസ്, അജയൻ, ആൽവിൻ എന്നിവരെയാണ് ഭീഷണിപ്പെടുത്തിയത്.
‘മൈക്ക് ഓഫ് ചെയ്യാനും മൈക്ക് കെട്ടിവെച്ച് ഇത്തരം പരിപാടികളൊന്നും ഇവിടെ നടത്താൻ അനുവദിക്കില്ല’ എന്ന് പറഞ്ഞായിരുന്നു ഭീഷണി. ഞങ്ങളിത് വർഷങ്ങളായി നടത്തുന്നതാണെന്ന് പറഞ്ഞപ്പോൾ എത്ര വർഷമായാലും ഇവിടെ നടത്താൻ പറ്റില്ല എന്ന് പറഞ്ഞു ഭീഷണി കടുപ്പിച്ചപ്പോൾ പരിപാടി അവസാനിപ്പിക്കുകയായിരുന്നു. ഈസമയം പരിപാടിയുടെ ഫേസ്ബുക്ക് ലൈവ് നൽകുകയായിരുന്നു സംഘത്തിലുണ്ടായിരുന്ന നെൽസൺ. താൻ ആർഎസ്എസ് താലൂക്ക് കാര്യവാഹക് ആണെന്ന് രതീഷ് കുാർ പരിചയപ്പെടുത്തുന്നത് നെൽസന്റെ ഫേസ്ബുക്ക് ലൈവിലുണ്ട്. സന്ദേശം നൽകുന്നത് അവസാനിപ്പിച്ച് പാസ്റ്റർമാരുടെ സംഘം മടങ്ങുംവരെ ഭീഷണി തുടർന്നു.