Site icon Janayugom Online

പൊന്നാനിയില്‍‍ അടച്ചിട്ട വീട് കത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച, ലോക്കറില്‍ സൂക്ഷിച്ച 350 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. പൊലീസ് അന്വേഷണം തുടങ്ങി.പൊന്നാനി ഐശ്വര്യ തീയറ്ററിന്സമീപത്തെ മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച

വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് പുറകുവശത്തെ ഗ്രില്ല് പൊട്ടിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിഞ്ഞത്.സുരക്ഷാ ക്യാമറകളുള്ള വീട്ടില്‍ നിന്ന് സിസിടിവിയുട ഡിവിആറും നഷ്ടമായിട്ടുണ്ട്.

കുടുംബത്തോടൊപ്പം ദുബയില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചു പോയിരുന്നത്. മോഷണ വിവരമറിഞ്ഞ് കുടുംബം നാട്ടിലേക്ക് തിരിച്ചു. മലപ്പുറം എസ്പി, തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തി. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലണ് അന്വേഷണം.

Eng­lish Summary:
A closed house in Pon­nani was set on fire and robbed

You may also like this video:

Exit mobile version