തെങ്ങുകയറ്റ തൊഴിലാളിയെ റോഡരികിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി മൂട്ടോളി സ്വദേശി അച്ചുതന്‍ (52) നെയാണ് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ‑കൂടരഞ്ഞി റോഡിന് സമീപത്തെ തോട്ടിൽ ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. തോട്ടിൽ വെള്ളം ഒഴുകുന്ന ഭാഗത്ത് കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തോടിന് സമീപത്തെ കലുങ്കിൽ ഇരുന്നപ്പോൾ തോട്ടിലേക്ക് വീണു പോയതാവാം എന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് പാറക്കല്ലുകളുണ്ടായിരുന്നു.
തെങ്ങുകയറ്റ തൊഴിലാളിയെ തോട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

