Site iconSite icon Janayugom Online

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു

കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായിരുന്ന ഗോവിന്ദാണ് മരിച്ചത്. തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഗോവിന്ദ്. എറണാകുളം ടൗണ്‍ഹാളിന് സമീപം ഇന്ന് രാവിലെയാണ് അപകടം. എറണാകുളം- എലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നന്ദനം എന്ന ബസാണ് ഇടിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഗോവിന്ദിനെ പുറകെ എത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

തെറിച്ചുവീണ ഗോവിന്ദിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. മൃദംഗ പരിശീലനത്തിനായി പോകുകയായിരുന്നു ഗോവിന്ദ്. ബസ്സിന്റെ അമിതവേഗയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version