Site iconSite icon Janayugom Online

വാടക മുറിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കര്‍ണാടകയില്‍ വാടക മുറിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആചാര്യ കോളജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ(21)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. 

ഒപ്പം താമസിച്ചിരുന്ന പ്രേം വർധൻ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ മുറി പുറത്തുനിന്നു പൂട്ടുകയും രക്ഷപ്പെടുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കായിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Exit mobile version