Site iconSite icon Janayugom Online

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സമൂഹനോമ്പുതുറ

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാധുര്യം വിളമ്പി നാട്ടുകൂട്ടം ഈസ്റ്റ് അരിക്കാഞ്ചിറ ഒരുക്കിയ സമൂഹനോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റമദാനിലും മതമൈത്രി ഊട്ടിയുറപ്പിക്കുകയാണ് വെട്ടം പഞ്ചായത്തിലെ നാട്ടുകൂട്ടം ഈസ്റ്റ് അരിക്കാഞ്ചിറ. ഒരു പതിറ്റാണ്ടായി സമൂഹ നോമ്പ് തുറ സംഘടിപ്പിച്ച് വരുന്നതിൽ പ്രദേശവാസികൾ പിശുക്ക് കാണിക്കാറില്ല. നോമ്പുതുറയുടെ തനത് വിഭവങ്ങളൊരുക്കിയാണ് ഇത്തവണയും ഇഫ്താർ വിരുന്ന് ഒരുക്കിയത്.

അഞ്ഞൂറോളം പേർ പങ്കെടുത്തു. നോമ്പുതുറക്ക് മുന്നോടിയായി സംഘടിപ്പിച്ച സൗഹൃദ സദസ് വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി തങ്കമണി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി ജനിത, പി കുഞ്ഞിമൂസ, പി വി ലത്തീഫ്, ബഷീർ കൊടക്കാട്, സി മോഹൻദാസ്, പി പ്രബീഷ്, എം ജമാൽ എന്നിവർ സംസാരിച്ചു. പി നെസറു, എ കെ ജൈസൽ, കെ ഷാജി മോൻ, പി പി സുജിത്ത്, പി വിജീഷ്, സി ബി പ്രകാശൻ, പി ഷാജി, വി വി ഷെഫീഖ്, ബി നിസാർ, പി വിബീഷ്, കെ പി ഫവാസ് തുടങ്ങിയവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി. ഓണം വിഷു പെരുന്നാൾ ദി നങ്ങളിലും വിവിധങ്ങളാർന്ന പരിപാടികൾ നാട്ടുകൂട്ടം ഈസ്റ്റ് അരിക്കാഞ്ചിറ സംഘടിപ്പിക്കാറുണ്ട്. 

Exit mobile version