Site icon Janayugom Online

വണ്ണം കുറയ്ക്കുന്ന ഒരു ഭാഗ്യശാലിയ്ക്ക് പത്ത് ലക്ഷം രൂപ സമ്മാനം: മറ്റുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനം, ചലഞ്ചുമായി ഒരു കമ്പനി

fitness

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധചെലുത്താന്‍ സ്റ്റാഫ് അംഗങ്ങള്‍ക്കായി ഫിറ്റ്നസ് ചലഞ്ചുമായി ഒരു കമ്പനി. ഓൺലൈൻ ബ്രോക്കറേജ് കമ്പനിയായ സെറോധ ( Zerod­ha) യാണ് പുതിയ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. ജീവനക്കാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഒരു നീണ്ട പട്ടികയും കമ്പനിയുടെ സിഇഒ പുറത്തുവിട്ടിട്ടുണ്ട്. ചലഞ്ച് പൂർത്തിയാക്കുന്നത് തൊഴിലാളികൾക്ക് പ്രോത്സാഹനങ്ങൾ നല്‍കും, കൂടാതെ ഒരു ഭാഗ്യശാലിയ്ക്ക് 10 ലക്ഷം രൂപ സമ്മാനവും നല്‍കും, സിഇഒ നിതിൻ കാമത്ത് പറഞ്ഞു. പ്രതിദിനം 350 കലോറിയെങ്കിലും കുറയ്ക്കണമെന്നും ചലഞ്ചില്‍ പറയുന്നുണ്ട്. ചലഞ്ച് പൂര്‍ത്തിയാക്കുന്ന സ്റ്റാഫ് അംഗങ്ങള്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കാനും തീരുമാനമുണ്ട്. ഈ വർഷം ഏപ്രിലിൽ, സ്റ്റാഫ് അംഗങ്ങൾക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഇൻസെന്റീവുകൾ സെരോദ വാഗ്ദാനം ചെയ്തിരുന്നു. 25ൽ താഴെ ബോഡി മാസ് ഇന്‍ഡ്ക്സ് ഉള്ള ജീവനക്കാർക്ക് പകുതി മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു. കോവിഡിന് ശേഷം വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയതുമുതല്‍ തങ്ങളുടെ സ്റ്റാഫ് അംഗങ്ങള്‍ വീട്ടിലിരുന്ന് പുകവലിയും ഇരുന്നുള്ള ജോലികളുമാണ് ചെയ്യുന്നത്. ഇത് അവരുടെ ആരോഗ്യത്തിന് ദോഷകരമായതിനാലാണ് പ്രോത്സാഹനമെന്നനിലയില്‍ ചലഞ്ച് കൊണ്ടുവരുന്നതെന്നും നിതിന്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry: A prize of Rs 10 lakh to one lucky per­son who los­es weight: an incen­tive prize for oth­ers, a com­pa­ny with a challenge

You may like this video also

Exit mobile version