Site iconSite icon Janayugom Online

ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ പൊലിസിൽ പരാതി നൽകി

CPMathewCPMathew

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ലൈഗീക അധിക്ഷേപം നടത്തിയ ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ ബ്ലോക്ക് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി.

ഡിസിസി പ്രസിഡന്റ് സി പി മാത്യു തനിക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനും വ്യക്തിഹത്യക്കും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത് എന്ന് രാജി ചന്ദ്രൻ വ്യക്തമാക്കി. ബുധനാഴ്ചയാണ് സി പി മാത്യു തടിയമ്പാട് നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ രാജി ചന്ദ്രനെതിരെ അശ്ലീല പരാമര്‍ശങ്ങളോടെ പ്രസംഗം നടത്തിയത്. സ്വന്തം പാർട്ടിയിലെ വനിത അംഗങ്ങളുടെ സാന്നിധ്യത്തിൽ മാധ്യമങ്ങള്‍ക്ക് മുന്നിൽ നടത്തിയ പരാമർശങ്ങൾ വലിയ വിവാദവുമായിരുന്നു. ഇതേതുടർന്ന് ഡിസിസി പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി രാജി ചന്ദ്രൻ രംഗത്തെത്തുകയും ചെയ്തിരുന്നു. രാജി ചന്ദ്രന്റെ പരാതിയിന്മേല്‍ അടിയന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ലൈഗീക പരാമർശങ്ങളോടെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത ഇടുക്കിയിലെ യുഡിഎഫ് നേതൃത്വം സ്ത്രീത്വത്തോട് കാണിക്കുന്ന അനാദരവ് തുറന്നു കാട്ടാന്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ യോഗവും പ്രകടനവും നടത്തും. ശനിയാഴ്ച വൈകിട്ട് 5 ന് തടിയമ്പാട് നടക്കുന്ന യോഗത്തിൽ എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കും.

 

Eng­lish Sum­ma­ry: A com­plaint was lodged with the police against the Iduk­ki DCC president

You may like this video also

Exit mobile version