പശുവിനെ കടത്തിയെന്നാരോപിച്ച് 60കാരനെ മൂന്ന് പേര്‍ മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിട്ട് വലിച്ചിഴച്ചതായി പൊലീസ്. സംഭവത്തില്‍ കാശിനാഥ് ബുയാന്‍ എന്നയാളെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. ഝാര്‍ഖണ്ഡിലെ ഗർവാ ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്.
സര്‍സ്വാതി റാം എന്നയാള്‍ വെള്ളിയാഴ്ച തന്റെ കാലികളുമായി ബന്‍ഷിന്ദര്‍ നഗറിലേക്ക് പോകുമ്പോഴാണ് ആക്രമണം നടന്നത്. രാഹുല്‍ ദുബെ, കാശിനാഥ് ബുയാന്‍, രാജേഷ് ദുബെ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് ഉദ്യോഗസ്ഥനായ സത്യേന്ദ്ര നാരായണ്‍ സിങ് അറിയിച്ചു. സര്‍സ്വാതി റാമിനെ പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary:A complaint was made that an elderly man was tied to a beck and dragged along on suspicion of cow smuggling
You may also like this video