Site iconSite icon Janayugom Online

സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ പൊലീസിൽ പരാതി നൽകും; മന്ത്രി വി ശിവൻകുട്ടി

സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിലാണ് മന്ത്രിയുടെ ചിത്രം വച്ച്‌ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടക്കുന്നത്‌. ഇതിനെതിരായാണ് മന്ത്രി പരാതി നല്‍കുന്നത്.

Exit mobile version