ട്രെയിൻ തട്ടി ദമ്പതികൾ മരിച്ചു. മുരുക്കുംപുഴ ഇടവിളാകം ശ്രീകൃഷ്ണയിൽ തുളസീധരൻ (49), ഭാര്യ ഷീജ (47) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇതുവരെയും കരിച്ചാറ റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തുളസീധരൻ പ്രവാസിയാണ്. ഒരാഴ്ച മുന്നേയാണ് ലീവിന് നാട്ടിലെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടിൽ സംസ്കരിച്ചു. മക്കൾ : അഞ്ജന, അനശ്വര.
English Summary: A couple died after being hit by a train
You may also like this video