Site iconSite icon Janayugom Online

ഗുരുവായൂരില്‍ തൊഴുത് മടങ്ങുന്നതിനിടെ തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കുട്ടിയിടിച്ചാണ് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചത്. പരിക്കേറ്റ അഞ്ചു പേരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂര്‍ സ്വദേശികളായ മരോട്ടിച്ചോട് തട്ടാന്‍പടി പുത്തന്‍പുരയില്‍ പത്മനാഭന്‍ (82) ഭാര്യ പാറുകുട്ടി (76) എന്നിവരാണ് മരിച്ചത്. ഇവരുടെ പേരക്കുട്ടി അഭിരാമി (11), മകന്‍ ഷിജു (48 ) ശ്രീജ (42), ബസ് യാത്രക്കാരനായ തൃശൂര്‍ കാക്കശേരി സ്വദേശി സത്യന്‍ ( 53 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുവായൂരിലേക്ക് തൊഴാന്‍ പോയവര്‍ സഞ്ചരിച്ച കാറാണ് രാവിലെ ഏഴ് മണിയോടെ അപകടത്തില്‍പ്പെട്ടത്.

Eng­lish Sum­ma­ry: A cou­ple met a trag­ic end when a KSRTC bus col­lid­ed with a car in Thris­sur while return­ing from the sta­ble in Guruvayur

You may also like this video

Exit mobile version