ഭക്ഷണം നൽകുന്നതിനിടെ ഡെലിവറി ബോയ്‌യെ കസ്റ്റമറിന്റെ വളർത്തുനായ ഓടിച്ചു. ഹൈദരാബാദിലാണ് സംഭവം. സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റായ റിസ്‌വാൻ (23) എന്ന യുവാവാണ് കസ്റ്റമറിന്റെ വളര്‍ത്തുനായ ഓടിച്ചത്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയായിരുന്നു.
ഉപഭോക്താവിന് ഭക്ഷണം നല്‍കുന്നതിനിടെ നായ റിസ്‌വാന്റെ മേല്‍ ചാടിക്കയറുകയായിരുന്നു. ഭയപ്പെട്ട റിസ്‌വാന്‍ ഇറങ്ങി ഓടി. നായ റിസ്‌വാനെ കെട്ടിടത്തിന്റെ മൂന്നാം നില വരെ ഓടിച്ചു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് റിസ്‌വാന്‍ താഴേയ്ക്കുവീഴുകയായിരുന്നു. പരിക്കേറ്റ റിസ്‌വാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവത്തില്‍ നായയുടെ ഉടമയ്ക്കെതിരെ കേസെടുത്തു.
English Summary: A customer’s dog chases the delivery boy who came to deliver the food; The young man who fell from the top of the building met a tragic end
You may also like this video

