സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ മെഡിക്കൽ പ്രാക്ടീഷണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും പൂജപ്പുര സിദ്ധ പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഏഴാമത് സിദ്ധദിനാചരണത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിക്കും. ഇഞ്ചക്കൽ ജംഗ്ഷനിൽ നിന്നും രാവിലെ 6 മണിക്ക് ആരംഭിച്ച് പൂജപ്പുര ജംഗ്ഷനിൽ സമാപിക്കും.
പൂജപ്പുര സിദ്ധ റീജണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തുന്ന സമാപന ചടങ്ങിനോടനുബന്ധിച്ച് രക്ത പരിശോധനാ ക്യാമ്പ് , ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിക്കും. ഇതോടൊപ്പം ആരോഗ്യകരമായ പ്രഭാത ഭക്ഷണം വിതരണം ചെയ്യും. പ്രൊഫഷണൽ സൈക്കിൾ റേസ് സംഘടനയായ സൈക്ലോ ട്രിവിയൻസിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്.
സിദ്ധ ചികിത്സാ ശാസ്ത്രത്തിന്റെ പിതാവായ അഗസ്ത്യ മഹർഷിയുടെ ജന്മദിനമായ ധനുമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് എല്ലാവർഷവും സിദ്ധ ദിനമായി ആചരിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ എല്ലാവർഷവും നടത്തുന്ന സിദ്ധദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, ഔഷധസസ്യ വിതരണം,ലഹരി വിമുക്ത ക്യാമ്പയിൻ തുടങ്ങി വിവിധ പരിപാടികളാണ് സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്നത്. “പൗരാണിക വിജ്ഞാനം ആധുനിക കാലത്തെ വെല്ലുവിളികൾക്ക് ഉത്തരം” എന്നതാണ് ഈ വർഷത്തെ സിദ്ധദിനാചരണ സന്ദേശം. ഏഴാമത് സിദ്ധദിനാചരണമാണ് ഇപ്പോൾ നടക്കുന്നത്.
English Summary;A cycle rally will be organized on the occasion of Siddha Day
You may also like this video