കോഴിക്കോട് ബാലുശേരിയിൽ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി. കരുമല കുനിയില്‍ മോഹനനെ(65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ടോടെയാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്നും മോഹനൻ്റെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
കോഴിക്കോട് ബാലുശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി; നാല് ദിവസം പഴക്കമുണ്ടെന്ന് നിഗമനം

