Site iconSite icon Janayugom Online

ന്യുനതയുള്ള സിൽക്ക് വിവാഹ സാരി മാറ്റി നൽകിയില്ല; 75,000 രൂപ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി

നിർമ്മാണപരമായ ന്യൂനതയുള്ള സിൽക്ക് വിവാഹ സാരി മാറ്റി നൽകാൻ വിസമ്മതിച്ച വസ്ത്രാലയം 75,04 0 വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. വ്യാപാരിയുടെ സേവനത്തിൽ അപര്യാപ്തതയും അധാർമ്മികമായ കച്ചവട രീതിയും ഉണ്ടെന്ന് കമ്മീഷൻ പ്രസിണ്ടൻ്റ് ഡി. ബി.ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ ചേർന്ന ബഞ്ച് വ്യക്തമാക്കി.
ചങ്ങനാശ്ശേരി സ്വദേശി പ്രൊഫസർ സാറതോമസ് മകളുടെ വിവാഹത്തിനായാണ് കൊച്ചിയിലെ കല്യാൺ സിൽക്കിൽ നിന്നും 2018 ജനുവരി 12ന് മുപ്പതിനായിരത്തി നാൽപതു രൂപ നൽകി സിൽക്ക് സാരി വാങ്ങിയത്.

വിവാഹം നടക്കാത്ത സാഹചര്യത്തിൽ സാരി ഉപയോഗിച്ചില്ല. 2019 ജനുവരി 23ന് പരാതിക്കാരി സാരി പരിശോധിച്ചപ്പോൾ കറുത്ത പാടുകൾ കണ്ടു. വ്യാപാരിയെ സമീപിച്ചപ്പോൾ സാരി മാറ്റി നൽകാമെന്ന് ആദ്യം ഉറപ്പുനൽകി നൽകിയെങ്കിലും പിന്നീട് വാക്കു പാലിച്ചില്ല. സാരി നിർമ്മിച്ചതിലെ ന്യൂനത മൂലമാണ് ഇത് സംഭവിച്ചതെന്നും നഷ്ടപരിഹാരവും സാരിയുടെ വിലയും നൽകണമെന്നും ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരിയല്ല പകരം അവരുടെ മകളാണ് യഥാർത്ഥത്തിൽ സാരി വാങ്ങിയതെന്നും എതിർകക്ഷി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു. സാരിക്ക് നിർമ്മാണ ന്യൂനതയില്ല.
കാറ്റു

കടക്കാത്ത പെട്ടിയിൽ ദീർഘകാലം സാരി സൂക്ഷിച്ചതും മൂലമാണ് ഇത് സംഭവിച്ചത്. ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഉപഭോക്താവിന് മുന്നറിയിപ്പ് നൽകിയതായി വ്യാപാരി ബോധിപ്പിച്ചു. “സാരി എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന വ്യക്തമായ നിർദ്ദേശങ്ങൾ എതിർകക്ഷി ഉപഭോക്താവിന് നൽകിയതായി കാണുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. 

ഉൽപ്പന്നത്തെ കുറിച്ച് വ്യക്തമായ അറിവ് ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണ് . പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നതോടെ ഉപഭോക്താവ് ജാഗ്രത പാലിക്കണമെന്ന പരമ്പരാഗതമായ തത്ത്വത്തിന് പകരം വിൽപ്പനക്കാരൻ ജാഗ്രത പാലിക്കണമെന്നത് നിലവിൽ വന്നു. ” കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. സാരിയുടെ വിലയും 25,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരിക്ക് നൽകണമെന്ന് കോടതി ഉത്തരവ് നൽകി. പരാതിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റ് ജോർജ് ചെറിയാൻ ഹാജരായി.

Eng­lish Summary;A del­i­cate silk wed­ding saree was not exchanged; Con­sumer Dis­putes Redres­sal Court orders com­pen­sa­tion of Rs.75,000
You may also like this video

Exit mobile version