ശബരിമല ദർശനത്തിന് പോയ ഭക്തൻ മലകയറ്റത്തിന് ഇടയിൽ കുഴഞ്ഞു വീണു മരിച്ചു. തലവടി സ്വദേശി മാണത്താറ പുല്ലാത്തറ ഉത്രാടം വീട്ടിൽ ബൈജു(52) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് ശബരിമല ദർശനത്തിന് പുറപ്പെട്ടത്. മല കയറുമ്പോൾ നീലിമല വെച്ച് ദേഹ ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു സംസ്കാരം പിന്നീട്. ഭാര്യ ശ്രീജ മക്കൾ ദേവിക, മാളവിക.

