Site iconSite icon Janayugom Online

താമരശ്ശേരിയിൽ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം; ഡിഎംഒ ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

കോഴിക്കോട് താമരശ്ശേരിയിൽ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തിൽ ഇന്ന് ഡിഎംഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക.താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പി ടി വിപിന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരക്കാണ് വെട്ടേറ്റത്. അമീബ്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവാണ് വെട്ടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെജിഎംഒഎ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കും. എല്ലാ ആശുപത്രികളിലും സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും.

ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചു. മൂർച്ചയേറിയ കൊടുവാൾ ഉപയോഗിച്ചായിരുന്നു പ്രതി ആക്രമിച്ചത്. ഡോക്ടറുടെ വെട്ട് ആരോഗ്യ വകുപ്പിനും ആരോഗ്യ മന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു ആക്രമണ ശേഷം പ്രതിയുടെ പ്രതികരണം. മകളുടെ മരണത്തെ തുടർന്ന് പ്രതി കടുത്ത് മാനസിക സംഘർഷത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയത്. 

Exit mobile version