Site iconSite icon Janayugom Online

മൂര്‍ഖന്‍ പാമ്പിനെ കടിച്ചുകൊന്ന്‌ ഉടമയുടെ ജീവന്‍ രക്ഷിച്ച നായ അപകടനില തരണം ചെയ്‌തു

മൂര്‍ഖന്‍ പാമ്പിനെ കടിച്ചുകൊന്ന്‌ ഉടമയുടെ ജീവന്‍രക്ഷിച്ച നായ ‘റോക്കി’ അപകടനില തരണം ചെയ്‌തു. പാമ്പിനെ കടിച്ചുകുടയുന്നതിനിടയില്‍ നായ റോക്കിക്കും പാമ്പിന്റെ കടിയേറ്റിരുന്നു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ്‌ 1.30ന്‌ പച്ച തോട്ടുകടവ്‌ തുഷാരുടെ വീട്ടുമുറ്റത്തായിരുന്നു സംഭവം. വിദേശത്തുനിന്നുവരുന്ന ഭര്‍ത്താവ്‌ സുബാഷ്‌ കൃഷ്‌ണയെ വിളിക്കാനായി തുഷാര വീട്ടുമുറ്റത്തേക്ക്‌ ഇറങ്ങുമ്പോഴായിരുന്നു സംഭവം. 

കളര്‍കോഡ്‌ വെറ്ററിനറി ആശുപത്രി ഡോക്‌ടര്‍ മേരിക്കുഞ്ഞിന്റെ നിര്‍ദ്ദേശ പ്രകാരം നായയെ ഹരിപ്പാട്ട്‌ വെറ്റിനറി ആശുപത്രിയിലേക്കും തുടര്‍ന്ന്‌ തിരുവല്ല മഞ്ഞാടിയിലെ സ്വകാര്യ പെറ്റ്‌സ് ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. വിദേശത്ത്‌ നിന്നെത്തിയ സുഭാഷ്‌ നേരെ ആശുപത്രിയിലേക്കാണ്‌ എത്തിയത്‌. വെറ്റിനറി സര്‍ജന്‍ ഡോ. ബിബിന്‍ പ്രകാശിന്റെ നേത്യത്വത്തില്‍ ഡോ. സിദ്ധാര്‍ഥ്‌, ഡോ നീമ, ഡോ ലിറ്റി എന്നിവരുടെ തീവ്ര ശ്രമഫലമായാണ്‌ നായുടെ ജീവന്‍ രക്ഷിച്ചത്‌

Exit mobile version