Site iconSite icon Janayugom Online

കോട്ടയത്ത് ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഫലം സ്ഥിരീകരണം. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷയിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. 

Eng­lish Summary:A dog that bit sev­en peo­ple in Kot­tayam has been diag­nosed with rabies
You may also like this video

Exit mobile version