വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഡോഗ് സ്‌കോഡ് പിടികൂടിയ നായ നായയെ മൃഗാശുപത്രിയില്‍ എത്തിച്ചു. നിരീക്ഷണത്തിലിരിക്കെയാണ് ചത്തത്. വെള്ളിയാഴ്ച രാവിലെ വയോധികയെ ഉള്‍പ്പടെ നാല് പേരെ ക്രൂരമായി അക്രമിച്ച് മുഖത്തടക്കം ഗുരുതരമായി പരിക്കേല്പിച്ച നായ രക്ഷപ്പെട്ടിരുന്നു. നായയെ കണ്ടെത്തിയെങ്കിലും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരായ ഷിബു, രാജേഷ് എന്നിവരെ നായ അക്രമിച്ചു.
ഇന്ന് രാവിലെ അമ്പലപ്പുഴയില്‍ നിന്നുമെത്തിയ നായപിടുത്തക്കാരാണ് നായയെ പിടികൂടിയത്. ഒരു ദിവസം മുഴുവന്‍ വള്ളികുന്നം പ്രദേശത്ത് ഭീതി പരത്തിയ ആക്രമകാരിയായ നായയായിരുന്നു. നാട്ടുകാര്‍ രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും നായയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മറിയാമ്മ, ഗംഗാധരന്‍, രാമചന്ദ്രന്‍, ഹരികുമാര്‍ എന്നിവരെയായിരുന്നു വെള്ളിയാഴ്ച നായ കടിച്ചത്.

