Site iconSite icon Janayugom Online

ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ കണ്ടെത്താന്‍ ദൗത്യ സംഘത്തെ സഹായിച്ച നായയെ കാണാനില്ല

ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ കണ്ടെത്താന്‍ ദൗത്യ സംഘത്തെ സഹായിച്ച നായയെ കാണാനില്ല. ദൗത്യ സംഘത്തിനൊപ്പമുണ്ടായിരുന്ന വില്‍സണ്‍ എന്ന നായയെയാണ് കാണാതായത്. കുട്ടികള്‍ക്കൊപ്പം ദിവസങ്ങളോളം ചെലവഴിച്ച ശേഷം നായയെ കാണാതാകുകയായിരുന്നു. നായക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുമെന്ന് സൈന്യം ട്വീറ്റ് ചെയ്തു.
ആമസോണ്‍ കാട്ടില്‍ വിമാനം തകര്‍ന്ന് കുടുങ്ങിയ കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത് പ്രത്യേക പരിശീലനം ലഭിച്ച വില്‍സണ്‍ എന്ന നായയായിരുന്നു. കാട്ടില്‍ അകപ്പെട്ട കുട്ടി സംഘത്തിലുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ ബോട്ടിലും ഉപയോഗിച്ച ഡയപ്പറും കണ്ടെത്തിയത് വില്‍സണായിരുന്നു. കുട്ടികളെ കണ്ടെത്തിയ വില്‍സണ്‍ അവര്‍ക്കൊപ്പം നാല് ദിവസത്തോളം തങ്ങി. കുട്ടികള്‍ക്കരികിലേക്ക് ദൗത്യ സംഘം എത്തിയപ്പോഴേക്കും നായയെ കാണാതാവുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ദൗത്യ സംഘം നായയെ കണ്ടെങ്കിലും അവര്‍ക്കരികിലേക്ക് വരാന്‍ അത് വിസമ്മതിച്ചു. കനത്ത മഴയും കാഴ്ച കുറവും കൊണ്ടാവാം നായ ഇങ്ങനെ പെരുമാറിയതെന്നാണ് സൈന്യം പറയുന്നത്. ഒരു വര്‍ഷത്തോളം കമാന്‍ഡോ പരിശീലനം ലഭിച്ച നായയാണ് വില്‍സണ്‍. നായയുടെ പെരുമാറ്റം ഏവരേയും അത്ഭുതപ്പെടുത്തി. നായക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നുണ്ട്.

eng­lish summary;A dog that helped a mis­sion to find chil­dren strand­ed in the Ama­zon jun­gle is missing

you may also like this video;

Exit mobile version