നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്. മകന്റെ ഭാര്യയുടേതാണ് പരാതി. സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് 2022 ല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 35 പവന്‍ സ്വര്‍ണം തട്ടിയെടുത്തതിന് ശേഷം വീണ്ടും 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മകന്‍ ഒന്നാം പ്രതിയും സത്യഭാമ രണ്ടാം പ്രതിയുമാണ്. 2022 നവംബറില്‍ ആയിരുന്നു സത്യഭാമയുടെ മകന്റെ വിവാഹം. വിവാഹത്തെ തുടര്‍ന്ന് മകനും അമ്മയും ചേര്‍ന്ന് സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. വീടും വസ്തുവും മകന്റെ പേരിൽ എഴുതിക്കൊടുക്കാൻ നിർബന്ധിച്ചു. മകൻ കെട്ടിയ താലി പൊട്ടിച്ച് മരുമകളുടെ മുഖത്തടിച്ചു. വസ്ത്രങ്ങള്‍ പുറത്തെറിഞ്ഞ് വീടിനു പുറത്താക്കിയെന്നും മരുമകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സത്യഭാമ താമസിക്കുന്നത്.
English Summary:A dowry harassment case against dancer Satyabhama
You may also like this video