മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തില്‍ നിന്ന് കൊച്ചുമക്കളെ രക്ഷപെടുത്തുാന്‍ ശ്രമിക്കുന്നതിനിടയില്‍ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു. ചെമ്മണ്ണാര്‍ പാമ്പുപാറ മൂക്കനോലിയില്‍ ജെനിഷ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. സ്ഥിരം മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും വീട്ടിലുള്ളവരെ മര്‍ക്കുന്ന സ്വഭാവക്കാരാനായിരുന്നു ജെനീഷ്. സംഭവം നടന്ന ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷുമായി അച്ഛന്‍ തമ്പി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തമ്പിയേയും കുട്ടികളേയും ജിനീഷ് മര്‍ദ്ദിച്ചു.
ഇതില്‍ നിന്ന് രക്ഷിക്കുവാന്‍ പിതാവ് ആദ്യം തേപ്പോട്ടി ഉപയോഗിച്ച് ജെനീഷിന്റെ തലയ്ക്ക് അടിക്കുകയും സമീപത്തിരുന്ന വാക്കത്തിയെടുത്ത് വീശുകയും ചെയ്തു. വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് ജെനീഷിന്റെ കൈയില്‍ മുറിവേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ജെനീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയ്ക്ക് ഏറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നെടുങ്കണ്ടം എസ്എച്ച്ഒ ബി എസ് ബിനു, ഉടുമ്പന്‍ചോല എസ് ഐ അബ്ദുള്‍ കനി, ഷാജി എബ്രഹാം, ഷീബു മോഹന്‍ എന്നിവര്‍ അടങ്ങുന്ന സംഘം പ്രതിയായ തമ്പി പോലീസിന്റെ കസ്റ്റഡിയിലെടുത്തു.
English Summary:A drunken son was beaten to death by his father
You may also like this video