യുവകലാസാഹിതി ഷാർജ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമം നാട്ടിക എംഎൽഎസിസി മുകുന്ദൻ ഉത്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് സ്മിനു സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവകലാസാഹിതി യുഎഇ സംഘടനാ കമ്മിറ്റി സെക്രട്ടറി വിൽസൻ തോമസ്, അസിസ്റ്റൻ്റ് സെക്രട്ടറി പ്രദീഷ് ചിതറ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, മുൻ കോഡിനേഷൻ സെക്രട്ടറി പ്രശാന്ത് ആലപ്പുഴ, അഭിലാഷ്, രഞ്ജിത് സൈമൺ, സിബി ബൈജു, വനിത കലാസാഹിതി പ്രസിഡൻ്റ് അമൃത ഷൈൻ,രഘുനാഥ്, സന്ധ്യ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യുവകലാസാഹിതി ഷാർജ യൂണിറ്റ് സെക്രട്ടറി പത്മകുമാർ സ്വാഗതവും വനിതാ കലാസാഹിതി ട്രഷറർ ജുബി രഞ്ജിത്ത് പരിപാടിയ്ക്ക് നന്ദിയും പറഞ്ഞു. തുടർന്ന് യുവകലാസാഹിതി , വനിതാ കലാസാഹിതി , ബാലകലാസാഹിതി പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
യുവകലാസാഹിതിയുടെ കുടുംബസംഗമം

