പുതുപ്പള്ളി സ്വദേശികളായ മൂന്നംഗ കുടുംബത്തെ കമ്പത്ത് കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തും മൂട് സ്വദേശികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന തോട്ടയ്ക്കാട് പുതുപറമ്പിൽ ജോർജ് (സജി — 60), ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. പുതുപ്പള്ളിയിൽ ടെക്സ്റ്റെയിൽ ഷോഷ് നടത്തിയതിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക ബാധ്യത മൂലം ഇവർ നാടുവിട്ടതാകമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇവരെ കാണാതായതായി പൊലീസിൽ പരാതി ഉണ്ടായിരുന്നു. ഇതേ തുടർന്ന് വാകത്താനം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുമളി-കമ്പം പ്രധാന പാതയോടു ചേർന്ന കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് പുരുഷൻമാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലാണ്. കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കാറിനുള്ളിൽ രക്തം ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.
English Summary: A family of three was found dead in their car
You may also like this video