ഡങ്കിപ്പനി ബാധിതരായ ഒരു കുടുംബം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിയത് ആശങ്കയ്ക്ക് കാരണമായി. നെടുങ്കണ്ടം ജനകീയ ഹോട്ടലിന് സമീപം താമസക്കാരായ അരുണ്‍ലാലും കുടുംബാംഗങ്ങളും ഇന്നലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഓഫീസില്‍ എത്തി കണ്ടത്. ഇവര്‍ താമസിക്കുന്ന വീടിന് സമീപമായി പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലില്‍ നിന്ന് ഒഴുകി വന്ന മലിന ജലത്തില്‍ നിന്നാണ് ഡങ്കിപ്പനി ഉണ്ടായതെന്നാണ് യുവാവ് ആരോപണം. പരാതി നല്‍കിയതിന് ശേഷവും ഹോട്ടലില്‍ നിന്ന് മാലിന്യമൊഴുക്ക് നില്‍ക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടറിയെ നേരില്‍ കാണുവാന്‍ എത്തിയതെന്നാണ് യുവാവിന്റെ അവകാശവാദം. അസുഖ ബാധിതനാണെന്ന് ബോധ്യമായതിനു ശേഷവും പകര്‍ച്ച ബാധിത രോഗവുമായി ഓഫീസില്‍ എത്തിയത് ശരിയായില്ലായെന്ന് പരാതിക്കാരനെ സെക്രട്ടറി അറിയിച്ചു.
ഡങ്കിപ്പനി സ്ഥിതികരിച്ചതിന് ശേഷം വിവരം പ്രാഥമിക ആരോഗ്യ കേന്ദ്രം വകുപ്പ് അധികൃതരെ അറിയിക്കാതിരുന്ന പരിശോധന നടത്തിയ ഡോക്ടറിനും, ലാബോര്‍ട്ടറിയ്ക്കും നോട്ടീസ് നല്‍കുവാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാര്‍ പറഞ്ഞു. ജനകീയ ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങളും ശുചിമുറിയിലെ മലിനജലവും പരാതിക്കാരന്റെ വീടിന് സമീപത്ത് പതിച്ച് മലിനമാകുന്നുവെന്ന് കാണിച്ച് കഴിഞ്ഞ മാസം നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനും ആരോഗ്യവകുപ്പിനും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടുന്ന നടപടി സ്വീകരിക്കുവാന്‍ ഹോട്ടല്‍ അധികൃതര്‍ക്കും കെട്ടിടത്തിന്റെ ഉടമസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തുവാനുള്ള സൗകര്യം ഇല്ലാതെ വന്നതോടെ നെടുങ്കണ്ടം കിഴക്കേക്കവലയിലെ മിനി ടൗണ്‍ ഹാളിന് സമീപത്തേയ്ക്ക് മാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കാനിരിക്കെയാണ് വീണ്ടും പരാതിയുമായി ഡങ്കിപ്പനി ബാധിതനാണെന്ന് ആവകാശപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിയത്.
English Summary: A family with an epidemic in the gram panchayat office: The family said that the reason for coming face to face was the lack of action
You may like this video also