പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പൂനെയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. ജുന്നാര്‍ താലൂക്കിലെ 45കാരനായ ദശരഥ് ലക്ഷ്മണ്‍ കേദാരിയാണ് മരിച്ചത്.
ഞായറാഴ്ച ആത്മഹത്യകുറിപ്പ് എഴുതിവെച്ച ശേഷം കേദാരി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ആത്മഹത്യ കുറിപ്പ് ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ നിഷ്ക്രിയത്വം കാരണമാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായതെന്ന് കേദാരി പറഞ്ഞു. വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില ലഭിക്കാത്തതിനെ കുറിച്ചും ബാങ്ക് ഏജന്റുമാരില്‍ നിന്നുള്ള പീഡനത്തെകുറിച്ചും കത്തില്‍ വിവരിക്കുന്നു.
മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും കര്‍ഷകരുടെ ദുരിതം അവഗണിച്ചു. കോവിഡ് വ്യാപനവും മഴയും കര്‍ഷകരെ നഷ്ടത്തിലാക്കി. കര്‍ഷക വിഷയത്തില്‍ പ്രധാനമന്ത്രി ഒരു നിലപാടും എടുത്തിട്ടില്ലെന്നും കേദാരി കത്തില്‍ പറയുന്നു.
English Summary: A farmer committed suicide by writing a letter against Modi
You may like this video also