Site iconSite icon Janayugom Online

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പന്നിക്കെണി വച്ച് കർഷകൻ മരിച്ച കേസിൽ കൊണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. താമരക്കുളം സ്വദേശി ജോൺസനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാവേലിക്കര താമരക്കുളം പഞ്ചായത്തിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ അകപ്പെട്ടാണ് കർഷകൻ മരണപ്പെട്ടത്. താമരക്കുളം സ്വദേശി ആയിട്ടുള്ള കർഷകൻ ശിവൻകുട്ടിയാണ് മരണപ്പെട്ടത്.

കെഎസ്ഇബിയുടെ അനുമതി ഇല്ലാതെയാണ് ജോൺസൺ കെണി വച്ചത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റ സ്വാധീനം ഉപയോഗിച്ചാണ് ഇയാൾക്കെണി സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. കാർഷിക വിള നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി ഉണ്ടായിട്ടും അതിന് മുതിരാതെ ആണ് ഇയാൾ കെണി ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കർഷകന്റെ മരണശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കെണിക്കായി ഉപയോഗിച്ച കമ്പികൾ നീക്കം ചെയ്തു. അനധികൃതമായി കെഎസ്ഇബിയുടെ വൈദ്യുതി മോഷ്ടിച്ചതിനെതിരെയും ഇയാൾക്കെതിരെ നിയമ നടപടി ഉണ്ടാകും.

Exit mobile version