Site iconSite icon Janayugom Online

പാട്ടഭൂമിയില്‍ കുടില്‍ കെട്ടിയ കര്‍ഷകനെ വെടിവെച്ചു കൊന്നു: പാക് ഭൂവുടമ അറസ്റ്റില്‍

പാകിസ്ഥാ‍ൻ സിന്ധ് പ്രവിശ്യയിൽ പാട്ടഭൂമിയില്‍ കുടില്‍ കെട്ടിയ കര്‍ഷകനായ യുവാവിനെ വെടിവെച്ചുകൊന്ന ഭൂവുടമ അറസ്റ്റില്‍. സർഫറാസ് നിസാനിയെയും അദ്ദേഹത്തിന്റെ സഹായി സഫറുള്ള ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തതായി എസ്എസ്പി ബാദിൻ ഖമർ റെസ ജസ്കാനി പറഞ്ഞു. കെലാശ് കോഹ്ലിയെ (23) ആണ് ക‍ഴിഞ്ഞ ശനിയാ‍ഴ്ച വെടിവെച്ച് കൊന്നത്.

ക‍ഴിഞ്ഞ ജനുവരി നാലിനാണ് ആണ് കേസിനാസ്പദമായ സംഭവം. ബാദിൻ ജില്ലയിലെ തൽഹാർ ഗ്രാമത്തിൽ നിസാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കുടില്‍ കെട്ടിയതില്‍ പ്രകോപിതനായാണ് കെലാഷ് കോഹ്‌ലിക്ക് നേരെ വെടിയുതിർത്തത്.
പിന്നാലെ ഒ‍ളിവിലായിരുന്ന പ്രതിയെ പ്രത്യേക സംഘം രൂപീകരിച്ച് ഹൈദരാബാദിലെ ഫത്തേ ചൗക്ക് പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ കെലാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

Exit mobile version