Site icon Janayugom Online

ഹരിയാനയിലെ കർഷക പ്രക്ഷോഭത്തില്‍ പൊലീസ് മർദനമേറ്റ കർഷകൻ മരിച്ചു

ഹരിയാനയിലെ കര്‍ണാലില്‍ ബിജെപി യോഗത്തില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെ ഉണ്ടായ പൊലീസ് ലാത്തി ചാർജിനിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. തലയ്ക്ക് പരിക്കേറ്റ കര്‍ണാല്‍ സ്വദേശി സൂശീല്‍ കാജള്‍ ആണ് മരിച്ചത്. അതേസമയം മരണകാരണം ഹൃദയസ്തംഭനമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.മരണപ്പെട്ട കര്‍ഷകന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

പ്രായമായ കര്‍ഷകകരെ പൊലീസ് ലാത്തികൊണ്ട് തലയ്‌ക്കടിച്ചു. പൊലീസ് അതിക്രമത്തില്‍ നിരവധി കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.പ്രതിഷേധവുമായി എത്തുന്ന കര്‍കരുടെ തലയടിച്ചു പൊട്ടിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുന്ന സബ് കലക്‌ടറുടെ വീഡിയോ പുറത്തുവന്നിരുന്നു. മൂന്നാം ഘട്ട് സമരപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് നടപടികള്‍ക്കെതിരായുള്ള പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കര്‍ഷകസംഘടനകള്‍.

ENGLISH SUMMARY:A farmer who was beat­en by the police dur­ing a farm­ers’ agi­ta­tion in Haryana has died
You may also like this video

Exit mobile version