മലയാറ്റൂരിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂരിൽ നെടുവേലി വീട്ടിൽ ഗംഗ (51), ഏഴു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെ പെരിയാർ വൈശ്യൻ കുടി കടവിലാണ് സംഭവം. ഏറെ നേരം കഴിഞ്ഞിട്ടും കുളിക്കാൻ പോയ ഇവരുവരെയും കാണാത്തതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക്കിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഗംഗ ഡ്രൈവറാണ്. മലയാറ്റൂർ സെൻറ് മേരീസ് എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധാർമിക്.
മലയാറ്റൂരില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
