Site iconSite icon Janayugom Online

സഹതടവുകാരിയായ വിദേശ വനിതയെ മർദിച്ചു; കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ കേസ്

സഹതടവുകാരിയായ വിദേശ വനിതയെ മർദിച്ച സംഭവത്തിൽ കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ കേസ്.പരാതിക്കാരി വെള്ളമെടുക്കാന്‍ പോകുന്നതിനിടെ പ്രകോപനമൊന്നും കൂടാതെ ഷെറിന്‍ മര്‍ദിച്ചെന്നും പിടിച്ചുതള്ളിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഷെറിനാണ് കേസില്‍ ഒന്നാം പ്രതി.

തടവുശിക്ഷ അനുഭവിക്കുന്ന മറ്റൊരു സ്ത്രീയെക്കൂടി സംഭവത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഷെറിന് ആറു തവണ ഓര്‍ഡിനറി പരോളും, രണ്ടുതവണ എമര്‍ജന്‍സി പരോളും ആണ് അനുവദിച്ചത്. 2009 നവംബര്‍ 8 നാണ് ഭർത്താവിന്റെ പിതാവായ ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിന്‍. ഷെറിനും കാമുകനും ചേര്‍ന്നാണ് അമേരിക്കന്‍ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയതെന്നായിരുന്നു കേസ് .

Exit mobile version