Site iconSite icon Janayugom Online

കണ്ണൂരിൽ വിദ്യാര്‍ത്ഥിനിയെ വഴിയിൽ ഇറക്കി വിട്ടു; ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂരില്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍ത്ഥിനിയെ സ്റ്റോ​പ്പി​ൽ ഇ​റ​ക്കാ​തെ പോയ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി. ഒരു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.

കണ്ടക്ടർ ലിജു, ഡ്രൈവർ ഹരീന്ദ്രൻ എന്നിവരുടെ ലൈസൻസാണ് ഇരിട്ടി ജോയിന്റ് ആർടിഒബി സാജു സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള യാത്രയിൽ പെൺകുട്ടിയെ പെരുമ്പറമ്പിലെ സ്റ്റോപ്പിൽ ഇറക്കാതെ മൂന്നുകിലോമീറ്റർ അകലെയുള്ള വിജനമായപ്രദേശത്ത് ഇറക്കി വിടുകയായിരുന്നു.

Eng­lish Sum­ma­ry: A female stu­dent was dropped on the road in Kan­nur; Bus oper­a­tor’s license suspended
You may also like this video

Exit mobile version