Site icon Janayugom Online

കെഎസ്ആര്‍ടിസിപെട്രോള്‍ പമ്പിനെതിരേ പൊതുതാത്‌പര്യ ഹര്‍ജി നല്‍കിയ ആള്‍ക്ക് പിഴ ചുമത്തി

KSRTC

കെഎസ്ആര്‍ടിസികിഴക്കേക്കോട്ടയില്‍ ആരംഭിച്ച പെട്രോള്‍ പമ്പി നെതിരേ ഹൈക്കോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി നല്‍കിയ ആള്‍ക്ക് 10,000 രൂപ പിഴ ചുമത്തി. പിഴത്തുക അര്‍ബുദരോഗ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ക്ഷേമത്തിനായി ചെലവിടാനും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ െബഞ്ചാണ് തിരുവനന്തപുരം പേട്ട പാല്‍ക്കുളങ്ങര സ്വദേശി ഡി സെല്‍വിനെതിരേ നടപടി എടുത്തത്. ജില്ലാ മജിസ്‌ട്രേറ്റില്‍നിന്നും എന്‍ഒസിവാങ്ങാതെ പമ്പ്  ആരംഭിച്ചുവെന്നുകാട്ടിയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. രേഖകളൊന്നും പരിശോധിക്കാതെ കോടതിയെ സമീപിച്ചതിനെതിരേയാണ് കേസ് തള്ളി കോടതി പരാതിക്കാരനു പിഴയിട്ടത്.

 

Eng­lish Sum­ma­ry: A fine has been imposed on a per­son who filed a pub­lic inter­est lit­i­ga­tion against the KSRTC petrol pump

 

You may like this video also

Exit mobile version