Site iconSite icon Janayugom Online

ശ്രീനഗറിലെ ആശുപത്രിയില്‍ തീപിടിത്തം

ജമ്മു കശ്മീരില്‍ ശ്രീനഗറിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആശുപത്രിയിലെ ട്രോമ സെന്റര്‍, എമര്‍ജന്‍സി, റിക്കവറി വാര്‍ഡ് എന്നിവ പൂര്‍ണമായും കത്തിനശിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 113 രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് നഗരത്തിലെ ബറജുല ഏരിയയിലെ ബോണ്‍ ആന്‍ഡ് ജോയിന്റ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്.

ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതാണ് വിലയിരുത്തല്‍. ആശുപത്രിയിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് ആരംഭിച്ച തീ ആശുപത്രിയിലെ മറ്റ് കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് എമര്‍ജന്‍സി തിയറ്ററിലുണ്ടായ തീപിടിത്തത്തിന് കാരണമെന്നും അവിടെ നിന്നാണ് മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

Eng­lish sum­ma­ry; A fire broke out at a hos­pi­tal in Srinagar

You may also like this video;

Exit mobile version