Site iconSite icon Janayugom Online

ചെന്നൈയിലെ രാജീവ്​ഗാന്ധി ആശുപത്രിയിൽ തീപിടിത്തം

തമിഴ്‌നാട്ടിലെ ചെന്നൈയിൽ രാജീവ്​ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ വൻ തീപിടിത്തം. ആളപായമൊന്നും റിപ്പോര്‍ട്ട് ​ചെയ്തിട്ടില്ല​. ഇന്ന് രാവിലെ 11 മണിയോടെ ആശുപത്രിയിലെ രണ്ടാമത്തെ ബ്ലോക്കിലെ താഴത്തെ നിലയിലെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ യൂണിറ്റിന്​ സമീപം ഓക്സിജൻ സിലിണ്ടറുകളും മറ്റു ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ്​ തീപിടിത്തമുണ്ടായത്​.

തീപിടിത്തത്തില്‍ ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ലക്ഷങ്ങളുടെ സാധന സാമഗ്രികൾ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. പൊലീസും അഗ്​നിശമന യൂണിറ്റുകളുമെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

ബ്ലോക്കിൽ കുടുങ്ങിയ 32 രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തേക്ക്​ എത്തിച്ചു. മറ്റു വാർഡുകളിലേക്ക്​ തീ പടരാത്തതിനാൽ വൻ ദുരന്തമൊഴിവായി. ഷോർട്ട്​ സർക്യൂട്ടോ സിലിണ്ടറിലെ വാതക ചോർച്ചയോ ആവാം​ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Eng­lish summary;A fire broke out at the Rajiv Gand­hi Hos­pi­tal in Chennai

You may also like this video;

Exit mobile version