തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടയ്ക്കാട് സ്വദേശിയായ സലിലകുമാരി (50) ആണ് പൊള്ളലേറ്റ് മരിച്ചത്. രാവിലെ അടുക്കളയില്‍ ചായ ഉണ്ടാക്കുന്നതിനിടെയായിരുന്നു അപകടം.
ചായ ഉണ്ടാക്കുന്നതിനിടെ ഗ്യാസ് അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗ്യാസ് ലീക്ക് ആയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

