Site iconSite icon Janayugom Online

കൊല്ലം കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

കൊല്ലം കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. തിരുവനന്തപുരം കൊല്ലം ദേശീയ പാതയോട് ചേർന്നുള്ള ഫ്ലക്സ് കടയിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സിന്‍റെ നേതൃത്വത്തില്‍ നടക്കുകയാണ്. കടയോട് ചേർന്ന് വസ്ത്ര നിർമാണശാലകളടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആയതിനാൽ മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് തീ പടരാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ ഉടൻ തന്നെ ഇവിടെയെത്തും.

Exit mobile version