Site iconSite icon Janayugom Online

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടിത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം. എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിനാണ് തീപിടിച്ചത്. ഓഫീസ് ഉൾപ്പെടുന്ന മൂന്നു നില കെട്ടിടം പൂർണമായും കത്തി നശിച്ചു. പുലർച്ചെ 3.30 ഓടെയാണ് തീപിടിത്തം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ആറ് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി ആണ് തീയണച്ചത്. അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് രാവിലെ ഒൻപതോടെ തീ പൂർണമായും അണയ്ക്കാന്‍ കഴിഞ്ഞത്. 

ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി നശിച്ചു. സ്ഥാപനം രാത്രിയിൽ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം ഒഴിവായത്. ഓഫീസിലും പ്ലാന്‍റിലുമായി 75 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ പുറത്തായിരുന്നു താമസം. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Exit mobile version