Site icon Janayugom Online

മണ്ണെണ്ണയും ഡീസലും സൂക്ഷിച്ച ഗോഡൗണില്‍ തീപിടിത്തം: ഒരാള്‍ വെന്തുമരിച്ചു

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. നകാശിപാറ മേഖലയിലാണ് സംഭവം നടന്നത്. ഗോഡൗണിലെ തൊഴിലാളിയെന്ന് കരുതുന്ന ഒരാളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തു. ഡീസല്‍ മണ്ണെണ്ണ എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്ന്അധികൃതർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ജനസാന്ദ്രതയേറിയ പ്രദേശത്താണ് ഗോഡൗണുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. ഒരു മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയതെന്നും അവർ പറഞ്ഞു.

 

Eng­lish Sum­ma­ry: A fire broke out in a ware­house where kerosene and diesel were stored: one per­son was burnt to death

 

You may like this video also

Exit mobile version