മടിക്കൈ എരിക്കുളം കോളനിക്കു സമീപം ആളൊഴിഞ്ഞ പറമ്പിൽ തീ പിടിച്ചു. ഇതിനടുത്തുണ്ടായിരുന്ന വിമലയുടെ ഉടമസ്ഥതയിലുള്ള പെട്ടിപ്പിടികയ്ക്ക് തീപിടിച്ചതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു മൂന്നുറു മീറ്ററോളം ദൂരെക്കു തെറിച്ചു.
ഇതിന്റെ പ്രകമ്പനത്തിൽ തൊട്ടടുത്ത വിടിന്റെ ജനലും തകർന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാടു നിന്നു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സതീഷ്, സിനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ ഗണേശൻ കിണറ്റിൻകര, ഫയർ ആന്റ് റെസ്ക്യുഓഫിസർമാരായ ഇ ടി മുകേഷ്, ഇ കെ നികേഷ്, വി വി ലിനേഷ്, എ അതുൽ, വിഷ്ണുദാസ് ഫയർ ആന്റ് റെസ്ക്യു ഓഫിസർ ഡ്രൈവർമാരായ കെ എം ലതീഷ്, സി പ്രിത്യുരാജ്, ഹോം ഗാർഡുമാരായ ടി നാരായണൻ, കെ കെ സന്തോഷ്, കെ വി രാമചന്ദ്രൻ, സി വി അനിഷ്, പി വി പ്രശാന്ത്, സിവിൽ ഡിഫൻസ് അംഗങ്ങളായ ഡിവിഷണൽ വാർഡൻ പി പി പ്രദീപ് കുമാർ, ഡെപ്യുട്ടി പോസ്റ്റ് വാർഡൻ ആർ സുധീഷ്, പ്രസാദ് എന്നിവരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
തീയിട്ടയാളെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. പെട്ടിക്കട കത്തിയതിന് മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ വിമല പറഞ്ഞു. ഇതേ സ്ഥലത്ത് രാവിലെ പത്തരയോടെ തീ പിടിച്ച് അഗ്നിരക്ഷാസേനയെത്തി തീ അണച്ചിരുന്നു. പൊലീസ് കസ്റ്റഡിയിൽ ഉള്ളയാൾ പിന്നിട് വീണ്ടും തീയിട്ടു എന്നാണ് നാട്ടുകാർ പറയുന്നത്.