Site iconSite icon Janayugom Online

മടക്കരയിൽ മണൽ വാരൽ തോണിയിൽ മത്സ്യബന്ധന ബോട്ട് ഇടിച്ചു; ഒരാളെ കാണാതായി

മടക്കര തുറമുഖത്തിനു സമീപം മണൽ വാരൽ തോണിയിൽ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. എരിഞ്ഞിക്കീൽ സ്വദേശി ശ്രീധരനെയാണ് കാണാതായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ബാലകൃഷ്ണ‌ൻ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

മണൽവാരൽ തോണിയിലെ തൊഴിലാളികളാണ് ശ്രീധരനും ബാലകൃഷ്ണ‌നും. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ടാണ് തോണിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തോണിയിൽ നിന്നു തെറിച്ചു വീണ ശ്രീധരനെ കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.തീരദേശ പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.

Exit mobile version