Site iconSite icon Janayugom Online

മലപ്പുറത്ത് അഞ്ചര വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു

മലപ്പുറത്ത് അഞ്ചര വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്‍റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. പ്രതിരോധ വാക്സിൻ സ്വീകരിച്ച കുട്ടിക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പുലർച്ചെ 1.45 നാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. മാർച്ച് 29 നാണ് മിഠായി വാങ്ങാൻ പോയ കുട്ടിയെ തെരുവുനായ കടിച്ചത്. അതേദിവസം തന്നെ പ്രദേശത്ത് ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version