Site iconSite icon Janayugom Online

കോട്ടയത്ത് അഞ്ചുവയസുകാരന്‍ കുളത്തിൽ മുങ്ങി മരിച്ചു

വൈക്കം ഉദയനാപുരത്ത് അഞ്ചുവയസുകാരന്‍ മുങ്ങിമരിച്ചു. ബീഹാറുകാരനായ അബ്ദുല്‍ ഗഫാറിന്റെ മകന്‍ ഹര്‍സാന്‍ ആണ് മരിച്ചത്. ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയില്‍ കളിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പുഴിക്കര എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹര്‍സാന്‍.
ബീഹാര്‍ സ്വദേശികളായ കുടുംബം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുമ്പുഴിക്കരയിലാണ് താമസം. കൂടെയുണ്ടായിരുന്ന കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഹര്‍സാന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version