Site iconSite icon Janayugom Online

കടുവ സെൻസസിനു പോയ വനം വകുപ്പ് ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

വനം വകുപ്പ് ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. അട്ടപ്പാടി പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്‍റ് കാളിമുത്തുവാണ് മരിച്ചത്. കടുവ സെൻസസിനിടെയാണ് അപകടം.

കാട്ടാന ആക്രമിക്കാനെത്തിയതോടെ ഒപ്പം ഉണ്ടായിരുന്നവർ ഓടി മാറിയെങ്കിലും കാളിമുത്തുവിന് രക്ഷപ്പെടാനായില്ല. പിന്നീട് നടത്തിയ തെരച്ചിലിൽ ഇദ്ദേഹത്തിന്‍റെ മൃതദേഹം ലഭിക്കുകയായിരുന്നു. കാളിമുത്തുവിനെ കാണാനില്ലെന്ന് കൂടെ ഉണ്ടായിരുന്നവർ വിവരം നൽകിയതിനെ തുടർന്ന് ആർ.ആർ.ടി സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് പുതൂർ റേഞ്ചിലെ ബ്ലോക്ക്12ലെ സെൻസസ് എടുക്കുന്നതിനായി മൂന്നംഗ സംഘം പുറപ്പെട്ടത്. സെൻസസിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുതൂർ റേഞ്ചിൽ തന്നെയാണ് സെൻസസിനു പോയ അഞ്ചംഗ സംഘം വനത്തിൽ കുടുങ്ങിയത്. മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ തിരികെ എത്തിച്ചത്.

Exit mobile version