നടൻ ഉണ്ണി മുകുന്ദനെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. നടൻ്റെ മുൻ മാനേജർ ബിബിൻ നൽകിയ പരാതിയിലാണ് കേസ്. തന്നെ കയ്യേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജരുടെ പരാതി. മാനേജർ താമസിക്കുന്ന ഡിഎൽഎഫ് ഫ്ലാറ്റിൽ എത്തിയ നടൻ തന്നോട് മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്തുവെന്നും പരാതി നല്‍കി. മാനേജരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസ്സെടുത്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.
കയ്യേറ്റം ചെയ്തുവെന്ന മുൻ മാനേജരുടെ പരാതി; ഉണ്ണി മുകുന്ദനെതിരെ കേസ്

